Connect with us

More

സിപിഎം നേതാക്കളുടെ പ്രണയ സല്ലാപം അങ്ങാടിപ്പാട്ടായി

Published

on

 

പ്രണയിനിയോടൊപ്പമുള്ള സെല്‍ഫി നമ്പര്‍ മാറി വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കയച്ച് സിപിഎം പ്രാദേശിക നേതാവ് കുടുങ്ങി. ലോക്കല്‍കമ്മിറ്റി അംഗങ്ങളുടെ പ്രണയം വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചതോടെ സി.പി.എം. അന്വേഷണം തുടങ്ങി. വനിതാ നേതാവിന്റെയും സഹകരണ ബാങ്ക് ജീവനക്കാരനും ലോക്കല്‍ കമ്മിറ്റി അംഗവുമായ പ്രാദേശിക നേതാവിന്റെയും പ്രണയ സല്ലാപദൃശ്യങ്ങളാണ് പുറത്തായത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ഡിവൈഎഫ്‌ഐ ജില്ലാ നേതാവായ യുവതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പ്രചാരണത്തിന് പോകാതെ തെന്മല വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. ഇവിടവെച്ച് എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ വിവാദ താരം. വിനോദസഞ്ചാരകേന്ദ്രത്തില്‍ വെച്ച് ഇരുവരും തമ്മിലുള്ള പ്രണയസല്ലാപത്തിന്റെ ദൃശ്യമാണ് പുറത്തായത്. തന്റെ കാമുകിയുടെ പേര് സിപിഎം നേതാവ് മൊബൈലില്‍ സേവ് ചെയ്തിരുന്നത് ചക്കര എന്ന പേരിലായിരുന്നു. അതേസമയം ചക്കരക്കുളം എന്ന പേരില്‍ പ്രാദേശിക വാട്‌സാപ്പ് കൂട്ടായ്മയില്‍ ടിയാന്‍ അംഗമായിരുന്നു. തെന്മലയില്‍വെച്ചെടുത്ത പ്രണയസല്ലാപ ചിത്രങ്ങള്‍ കാമുകിക്ക് അയച്ചുകൊടുക്കുന്നതിന് പകരം ചക്കരക്കുളം എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് സിപിഎം നേതാവ് ചിത്രങ്ങള്‍ ഇട്ടത്.

ഗ്രൂപ്പിലെ ചില വിരുതന്മാര്‍ ചിത്രങ്ങള്‍ ജില്ലാ നേതാക്കള്‍ക്ക് അയച്ചുകൊടുത്തതോടെ സംഗതി കൈവിട്ടുപോയി. ഗ്രൂപ്പുപോരു മുറുകിയിരിക്കുന്ന ലോക്കല്‍ കമ്മിറ്റിയില്‍ വിഷയം ചൂടേറിയ ചര്‍ച്ചയായതോടെയാണ് പാര്‍ട്ടി അന്വേഷണത്തിനു രണ്ടംഗകമ്മീഷനെ നിയോഗിച്ചത്. ചിത്രങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഗ്രൂപ്പുപോരിനെ തുടര്‍ന്നാണിതെന്നുമുളള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ചിത്രങ്ങള്‍ പുറത്തായതിനെത്തുടര്‍ന്ന് പാര്‍ട്ടിയിലെ വിവിധതലങ്ങളില്‍ പരാതികളെത്തിയിരുന്നു. വിവാഹിതരായ ഇവരുടെ നടപടി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാതെ ഉല്ലാസത്തിനുപോയതു ഗൗരവമായി കാണണമെന്നും കാണിച്ചാണ് പരാതികള്‍ നല്‍കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending