crime

ഏഴു വയസുള്ള മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു: അമ്മയ്ക്ക് 40 വർഷം കഠിന തടവ്

By webdesk14

November 27, 2023

ഏഴുവയസ്സുകാരി മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വര്‍ഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.

2018 മാര്‍ച്ച് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് താമശിച്ചിരുന്നത്. ഈ കാലയളവില്‍ പ്രതിയുടെ മകളും കൂടെയുണ്ടായിരുന്നു. ശിശുപാലന്‍ കുട്ടിയെ പലതവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു.

കുട്ടി അമ്മയായ പ്രതിയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്നും കുട്ടിയെ ശിശുപാലന്റെ വീട്ടില്‍ കൊണ്ട് പോവുകയും പ്രതിയുടെ സാന്നിധ്യത്തില്‍ പീഡനം ആവര്‍ത്തിച്ചു. ഇടയ്ക്ക് പതിനൊന്ന് കാരിയായ ചേച്ചി വീട്ടില്‍ വന്നപ്പോള്‍ പീഡന വിവരം കുട്ടി പറഞ്ഞിരുന്നു. ശിശുപാലന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടികള്‍ വിവരം പുറത്ത് പറഞ്ഞില്ല.