india

എല്‍.പി.ജി സബ്‌സിഡി ഉയര്‍ത്തി; ആനുകൂല്യം പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കള്‍ക്ക്

By webdesk11

October 04, 2023

ഉജ്ജ്വലാ പദ്ധതിയുടെ ഭാഗമായുള്ള പാചക വാതക ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സബ്‌സിഡി 200ല്‍ നിന്ന് 300 രൂപയാക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഉജ്ജ്വല ഉപഭോക്താക്കള്‍ നിലവില്‍ 703 രൂപയാണ് സിലിണ്ടറിന് നല്‍കുന്നത്. ഇനിമുതല്‍ ഇത് 603 രൂപ മതിയാകും.

ഈ മാസം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ 200 രൂപ കുറച്ചിരുന്നു.