Indepth

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് ലഖ്‌നൗ കോടതി

By webdesk13

October 01, 2023

സവര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയുടെ ഹര്‍ജിയിലാണ് സെഷന്‍സ് കോടതിയുടെ നടപടി.

ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയില്‍ വച്ച് സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് ഹര്‍ജിക്ക് ആധാരം. ഈ വര്‍ഷം ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് തിരുത്തല്‍ ഹര്‍ജിയാണ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

നിയമത്തെയും വസ്തുതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ കീഴ്‌ക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ചാണ് സെഷന്‍സ് കോടതി നടപടി. കേസ് കീഴ്‌ക്കോടതിയിലേക്ക് കൈമാറിയ സെഷന്‍സ് കോടതി, നവംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.