അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് സമ്മാനം. മൂന്നു മലയാളികളടക്കം എട്ട് ഇന്ത്യക്കാര്‍ക്ക് പത്തു ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനം ലഭിച്ചത്. മലയാളികളായ അഭയകുമാര്‍ വെണ്ണാറത്തില്‍ കൃഷ്ണന്‍, സുന്ദരന്‍ നാലാം കണ്ടത്തില്‍, ഷറഫുദ്ദീന്‍ തറക്കവീട്ടില്‍ സൈനുദ്ദീന്‍ എന്നിവര്‍ക്കാണ് സമ്മാനം. ബാക്കി ആറു പേരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം ബിഗ് 10 മില്ലേനിയര്‍ നറുക്കെടുപ്പിലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

BIGTIKT-1024x1024