gulf
ഓണ്‍ലൈന്‍ വിതരണത്തിനായി ലുലുവും ആമസോണും കൈകോര്‍ക്കുന്നു
യു.എ.ഇ.യില്‍ വിതരണം ചെയ്യുന്നതിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണത്തിലേര്‍പ്പെടുന്നത്

അബുദാബി: ഓണ്‍ലൈന്‍ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും ഒരുമിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള ഗ്രോസറി, ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ യു.എ.ഇ.യില്‍ വിതരണം ചെയ്യുന്നതിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണത്തിലേര്‍പ്പെടുന്നത്.
അബുദാബി എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറഫ യുടെ സന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ആമസോണ്‍ മിഡില്‍ ഈസ്‌റ് വൈസ് പ്രസിഡന്റ് റൊണാള്‍ഡോ മോചവറുമാണ് കരാറില്‍ ഒപ്പ് വെച്ചത്.
ഉപഭോക്താക്കള്‍ക്ക് ഇനി ആമസോണില്‍ കൂടി ലുലു ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഇത് പ്രകാരം ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ എത്തിക്കും. ആദ്യഘട്ടത്തില്‍ ദുബായ് മറീന, ബര്‍ഷ, പാം ജുമേറ, അറേബ്യന്‍ റെയ്ഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് വിതരണ ശൃംഖലലഭ്യാമാകുന്നത്. പിന്നീട് യു.എ.ഇ. യിലെ എല്ലാ നഗരങ്ങളിലും ഇത് ലഭ്യമാകും.
സ്വകാര്യ സംയുക്ത സംരംഭങ്ങള്‍ യു എ ഇ വാണിജ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്ന് അബുദാബി സാമ്പത്തിക വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി ഷോറഫാ പറഞ്ഞു. നവീനമായ ഈ സംരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്ന ആമസോണിനെയും ലുലു ഗ്രൂപ്പിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കാണ് ലുലു എന്നും മുന്‍ഗണന നല്കിയിട്ടുള്ളതെന്ന് എം എ യൂസഫലി പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനായി ആമസോണുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമാണ് നല്‍കുകയെന്ന് ആമസോണ്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് റൊണാള്‍ഡോ മോച്ചവര്‍ പറഞ്ഞു
രണ്ടാം ഘട്ടത്തില്‍ മറ്റ് ജി.സി.സി. രാജ്യങ്ങള്‍, ഈജിപ്ത് എന്നിവിടങ്ങലിലും ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തിലും ആയസരഹിതമായും ലഭ്യമാക്കുമെന്ന്
ലുലു ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ലുലു ഗ്രുപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി എന്നിവരും സംബന്ധിച്ചു
gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി