local

ലുലു ഫാഷൻ വീക്ക്‌ കേരള പ്രൈഡ് പുരസ്‌കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം

By webdesk14

May 27, 2025

കോഴിക്കോട്: ലുലു ഫാഷൻ വീക്കിന്റെ കേരള പ്രൈഡ് പുരസ്‌കാരം തരുൺ മൂർത്തിക്ക്. മന്ത്രി മുഹമ്മദ്‌ റിയാസും, ലുലു ഗ്രൂപ്പ്‌ ഇന്ത്യ സി. ഒ. ഒ രജിത്ത് രാധാകൃഷ്ണനും, കോഴിക്കോട് മാൾ റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിലും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങി റാമ്പിൽ സംവിധായകൻ തരുൺ മൂർത്തി നടന്നതോടുകൂടിയാണ് ഈ വർഷത്തെ ലുലു ഫാഷൻ വീക്കിന് സമാപനമായത്. ചടങ്ങിൽ ഫാഷൻ രംഗത്തെ വിവിധ ബ്രാന്റുകൾക്കുള്ള അവാർഡുകളും സമ്മാനിച്ചു.

സ്റ്റൈൽ എക്സലൻസ് അവാർഡ് ബോളിവുഡ് നടൻ അബ്രാർ സഹൂർ ന് ലുലു ഗ്രൂപ്പ്‌ ഇന്ത്യ സി. ഒ. ഒ രജിത്ത് രാധാകൃഷ്ണൻ സമ്മാനിച്ചു. ഇന്ത്യൻ മോഡൽ അർഷിന സാമ്പുളിന് ലുലു മാൾ റീജിയണൽ ഡയറക്ടർ ഷരീഫ് മാട്ടിലും പുരസ്‌കാരം സമ്മാനിച്ചു.

രണ്ട് ദിവസമായി നടന്ന ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങിയത് മലയാളത്തിന്റെ പ്രിയ താരഞങ്ങളാണ്. നടി രമ്യാ പണിക്കര്‍, അഭിഷേക് ജയദീപ്, മിസ് യൂണിവേഴ്‌സ് കേരള ഐശ്വര്യ ശ്രീനിവാസന്‍, നയനാ എല്‍സ, ധ്രുവന്‍ , ദീപാ തോമസ്, മുന്‍സില, അശ്വിൻ കുമാർ, രാഹുൽ രാജശേഖരൻ, ദിലീന, ഋതു മന്ത്ര, റോൺസൺ വിൻസെന്റ്, അബ്രാർ സഹൂർ തുടങ്ങി പ്രമുഖരാണ് റാംപിലെത്തിയത്. വിവിധ ബ്രാന്‍ഡുകളുടെ വസ്ത്ര, ആഭരണ ട്രെന്‍ഡുമായി തിളങ്ങിയ ഫാഷന്‍ വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഓരോ ബ്രാന്‍ഡിന് വേണ്ടിയും ഷോ സ്റ്റോപ്പേഴ്‌സായി നിരവധി സെലിബ്രിറ്റി താരങ്ങള്‍ റാംപില്‍ ചുവടുവച്ചു.

ഇന്ത്യയിലെ പ്രശസ്തരായ മോഡലുകളാണ് ഫാഷന്‍ വീക്കില്‍ അണിനിരന്നത്. ലുലു ഫാഷന്‍ വീക്കിന്റെ ആദ്യ എഡിഷന്‍ കോഴിക്കോട് തുടക്കമിട്ടപ്പോള്‍ മലബാറിന് പുതിയ ഒരു കാഴ്ചാനുഭവമായി മാറി. സമ്മര്‍, മന്‍സൂണ്‍ സീസണുകളുടെ വസ്ത്ര ട്രെന്‍ഡുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഫാഷന്‍ വീക്ക് അരങ്ങേറിയത്. എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമായി. യു.എസ് പോളോ അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിന്റെ പവേഡ് ബൈ പാര്‍ട്ടണര്‍ അമുക്തിയാണ്. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിച്ച ഫാഷൻ റാമ്പിൽ പ്രശസ്ത സ്‌റ്റൈലിസ്റ്റും ഷോ ഡയറക്ടറുമായ ശ്യാം ഖാന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവെച്ചത്. കോഴിക്കോട് ലുലു മാൾ ജനറൽ മാനേജർ ഷെരീഫ് സൈദുവും, ബയിങ് മാനേജർ പ്രദീപും ചടങ്ങിൽ സന്നിഹിതരായി.