തിരുവനന്തപുരം: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഉത്തരവിനെതിരെ ജീവനക്കാരുടെ സംഘടന സുപ്രീം കോടതിയെ സമീപിക്കും. ജീവനക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് കാണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും എന്നിരിക്കെ അനുകൂല നിലപാടെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനും നീക്കം. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും മറ്റ് സമര പരിപാടികളും സംഘടിപ്പിക്കും.

ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആര്‍ ടി സിയിലെ 3,862 എം പാനല്‍ കണ്ടക്ടര്‍മാരെ ഇന്ന് പിരിച്ചുവിടും. 3,861 കണ്ടക്ടര്‍ക്കാണ് ജോലി നഷ്ടപ്പെടുന്നത്. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത.