GULF

ഉമ്മന്‍ ചാണ്ടിയുടെ മരണത്തിലൂടെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് എം.എ. യൂസുഫലി

By webdesk14

July 19, 2023

കേരള മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ.യൂസുഫലി. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് യൂസുഫ് അലി പറഞ്ഞു. ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു.

‘നല്ല സൗഹൃദമാണ് ഉമ്മന്‍ചാണ്ടിയിയുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമാണ്. മന്ത്രിയെന്ന നിലയിലും മഖ്യമന്ത്രി എന്ന നിലയിലും കേരളത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ മരണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് ലോകം ശ്രവിച്ചത്’. യൂസുഫലി കൂട്ടിച്ചേര്‍ത്തു.