News
ഇസ്ലാം കടന്നു പോകുന്നത് പ്രതിസന്ധിയിലൂടെ; വിവാദ പ്രസ്താവനയുമായി മാക്രോണ്‍
ഇസ്ലാമിക വിഘടനവാദ’ത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പാരിസ്: ഇസ്ലാമോഫോബിയ നിറഞ്ഞ പ്രസ്താവനയുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ലോകത്തുടനീളം ഇസ്ലാം മതം പ്രതിസന്ധി നേരിടുകയാണ് എന്നാണ് മാക്രോണിന്റെ പ്രസ്താവന. ഫ്രാന്‍സിലെ ഇസ്ലാമിക തീവ്രവാദം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പ്രധാനമന്ത്രി.
‘ഇസ്ലാമിക വിഘടനവാദ’ത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡിസംബറില്‍ ഇതിന്റെ കരട് പുറത്തുവിടും. ഫ്രാന്‍സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്‍സിലെ ഇസ്ലാമിനെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിതമാക്കുകയും വേണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മതേതര രാജ്യം എന്ന നിലയുള്ള മൂല്യങ്ങള്‍ പ്രതിഫലിക്കുന്നതായും സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം. ഫ്രാന്‍സിനെ ഒന്നിച്ചു നിര്‍ത്തുന്നതു പോലും മതേതരത്വമാണ്. തീവ്രവാദികള്‍ മുമ്പില്‍ വയ്ക്കുന്ന കെണിയില്‍ നമ്മള് വീഴില്ല. ഫ്രാന്‍സിലെ മുസ്ലിംകളെ കളങ്കപ്പെടുത്താനാണ് തീവ്രവാദികളുടെ ശ്രമം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകള് വസിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. പ്രധാനമായും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറിയവരാണ് രാജ്യത്തുള്ളത്. 2017 ലെ പ്യൂ റിസര്‍ച്ചിന്റെ കണക്കു പ്രകാരം 57.60 ലക്ഷമാണ് രാജ്യത്തെ മുസ്ലിംകള്. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.8 ശതമാനം വരും.
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF18 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News6 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

