india

‘ഫ്‌ലയിങ് കിസ് ആണ് മാഡം ജിക്ക് പ്രശ്‌നം; മണിപ്പൂരിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ മട്ടില്ല’ -സ്മൃതി ഇറാനിക്കെതിരെ പ്രകാശ് രാജ്

By webdesk14

August 10, 2023

ഒരു ഫ്‌ലയിങ് കിസ് ഇത്രയേറെ നീരസപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതിലൊന്നും യാതൊരു പ്രശ്‌നവുമില്ലെന്ന് നടന്‍ പ്രകാശ് രാജ്. സ്മൃതി ഇറാനി ലോക്‌സഭയില്‍ വച്ച് ആരോപണം ഉന്നയിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് വിമര്‍ശനം നടത്തിയത്.

Priorities… Madam ji is offended by a flying Kiss .. but not by what happened to our #manipurwomen #ManipurVoilence #justasking https://t.co/hWcCLTZ8id

— Prakash Raj (@prakashraaj) August 9, 2023

”മുന്‍ഗണനകള്‍…ഫ്‌ലയിങ് കിസ് മാഡം ജിയെ അലോസരപ്പെടുത്തി, എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിക്കുന്നത് അലോസരപ്പെടുത്തുന്നില്ല.”-എന്നായിരുന്നു പ്രകാശ് രാജ് സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു.