kerala

മഅ്ദനിക്ക് പെരിറ്റോണിയല്‍ ഡയാലിസിസ് ചെയ്യും

By webdesk13

March 04, 2024

പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യാൻ തീരുമാനം. ഇതിന് മുന്നോടിയായുള്ള സര്‍ജറി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ നടത്തി. ഇന്ന് ഉച്ചക്ക് ശേഷം 3 മണിയോടെ ആരംഭിച്ച സര്‍ജറി ​​വൈകീട്ട് അഞ്ചുമണിയോടെ കഴിഞ്ഞു.

ഇരു വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, ഞരമ്പുകള്‍ ബ്ലോക്ക് ആകുന്ന സാഹചര്യത്തിലാണ് വിദഗ്ധ മെഡിക്കല്‍ സംഘം പെരിറ്റോണിയല്‍ ഡയാലിസിസ് ചെയ്യാൻ നിർദേശിച്ചത്.

നിലവിൽസര്‍ജറിക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണുള്ളതെന്ന് പി.ഡി.പി ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ അറിയിച്ചു.