Culture

ആദ്യ പത്തിൽ മദീനയിൽ എത്തിയത് ഒരു കോടി വിശ്വാസികൾ

By webdesk13

April 04, 2023

പുണ്യ റമദാനിന്റെ ആദ്യപത്തിൽ ഒരു കോടി വിശ്വാസികൾ മദീനയിലെ റൗദാ ഷരീഫിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി.

പുണ്യ മാസത്തിൽ അനുഭവപ്പെടുന്ന തിരക്ക് ഇത്തവണ വർധനവുണ്ടായി. കോവിഡ് കാലത്തെ നിബന്ധനകൾക്ക് ശേഷം ആദ്യമായി കടന്നുവന്ന പുണ്യമാസത്തിൽ കൂടുതൽ ആത്മസംതൃപ്തി നേടുകയെന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ പ്രയാണം തുടരുകയാണ്. അവസാന പത്തിൽ പുണ്യഭൂമിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകും