india

മധു വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ടി.കെ സുബ്രമണ്യന്റെ വിസ്താരം തുടരും

By Test User

December 09, 2022

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധകേസില്‍ അന്നത്തെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി ടി.കെ സുബ്രമണ്യനെ പ്രതിഭാഗം വിസ്താരിക്കും. കേസിലെ 119-ാംസാക്ഷികൂടിയാണ് സുബ്രമണ്യന്‍.

മധു കേസില്‍ അന്വേഷണം എറ്റെടുത്ത് സാക്ഷികളെ മൊഴി രേഖപെടുത്തിയതും, പ്രതികളെ അറസ്റ്റ് ചെയ്തതും, മഹസറുകള്‍ തയാറാക്കിയതും, തൊണ്ടികള്‍ ബന്തവസിലെടുത്ത് കോടതിയില്‍ ഹാജരാക്കിയതും, രാസപരിശോധന പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ ഹാജരാക്കിയതും സുബ്രമണ്യനാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുള്ള പ്രോസിക്യൂട്ടറുടെ മുഖ്യ വിസ്താരത്തിന് ശേഷമാണ് പ്രതിഭാഗം അഭിഭാഷകര്‍ വിസ്തരിക്കാന്‍ തുടങ്ങിയത്. വിസ്താരം ഇന്നും തുടരും.