kerala

മധു വധക്കേസ്; കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി

By Test User

October 20, 2022

 

മണ്ണാര്‍ക്കാട്- അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. ഇന്ന്് നടന്ന വിസ്താരത്തിലാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴിനല്‍കിയത്.

കൂറുമാറിയ പതിനെട്ടും പത്തൊമ്പതും സാക്ഷികളായ കാളിമൂപ്പന്‍, കക്കി എന്നിവരെ വീണ്ടും വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഇരുവരെയും വിസ്താരം നടത്തിയത്.

ഈ മാസത്തോടെ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പുര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.