india

പ്രശ്‌നങ്ങളുണ്ടാവുമ്പോഴാണ് സന്തോഷം ആസ്വദിക്കാനാവുക; ഇന്ധനവില വര്‍ധനവില്‍ ന്യായീകരിച്ച് മധ്യപ്രദേശ് മന്ത്രി

By web desk 1

July 11, 2021

ഇന്ധന വിലവര്‍ധനവിനെ ന്യായീകരിച്ച് മധ്യപ്രദേശ് മന്ത്രി. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെ നമുക്ക് സന്തോഷം ആസ്വദിക്കാന്‍ കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ധനവില വര്‍ധനവിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഓം പ്രകാശ് സക്ലേച്ച.

പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് സന്തോഷം ആസ്വദിക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെ സന്തോഷം നമുക്ക് മനസിലാക്കാന്‍ കഴിയുകയുള്ളു. പ്രധാനമന്ത്രി ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.