india

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 146 സീറ്റ് നേടുമെന്ന് സര്‍വ്വെ; ആശങ്കയിൽ ബിജെപി

By webdesk15

October 31, 2023

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് സർവ്വെകളിൽ ആശങ്കയുമായി ബിജെപി. കോൺഗ്രസ് 146 വരെ സീറ്റ് നേടുമെന്നാണ് സീ ന്യൂസ് സർവ്വെ. 84 മുതല്‍ 98 വരെ സീറ്റിലേക്ക് ബിജെപി ചുരുങ്ങുമെന്നും മറ്റുള്ളവര്‍ അഞ്ച് വരെ സീറ്റ് നേടുമെന്നും സര്‍വ്വെ പറയുന്നു. കോണ്‍ഗ്രസ് 46 ശതമാനവും ബിജെപി 43 ശതമാനവും മറ്റുള്ളവര്‍ 11 ശതമാനവും വോട്ട് നേടുമെന്നും സര്‍വ്വെ പറയുന്നു.കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 114 സീറ്റാണ് നേടിയത്. എന്നാല്‍ സര്‍വ്വെ ഫലങ്ങള്‍ കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ഛത്തീസ്ഗഡില്‍ നിലവില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത് തെലങ്കാനയിലും രാജസ്ഥാനിലും മിസോറാമിലുമെല്ലാം സര്‍വ്വെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്