crime

വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ വെടിവെച്ചു കൊന്നു ; പ്രതിയുടെ വീട് പോലീസ് ഇടിച്ചു നിരത്തി

By webdesk15

April 27, 2023

മധ്യപ്രദേശിൽ വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ വെടിവച്ചു കൊന്നു. ധർ സിറ്റിയിലെ പൂജ എന്ന ഇരുപത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്.പ്രതി ദീപക് റാത്തോഡിനെ പോലീസ് പിടികൂടി. പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ പൊലീസിന് നേരെയും വെടിയുതിർത്തു. പിന്നിൽ നടന്ന് ശല്യം ചെയ്തതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.ജോലിക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയെ അറസ്റ് ചെയ്തതിനു പിന്നാലെ പോലീസ് പ്രതിയുടെ വീട് ഇടിച്ചു നിരത്തിയതായും റിപ്പോർട്ടുകളുണ്ട്. പൊതു സ്ഥലം കയ്യേറി നിർമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഗരസഭാ അധികൃതരുടെ സഹായത്തോടെ വീട് പൊളിച്ചതെന്നാണ് പോലീസ് പറയുന്നത്.