india

മദ്രസകള്‍ പൂട്ടേണ്ട; ബാലാവകാശ കമ്മീഷന്‍ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

By webdesk17

October 21, 2024

മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്‌റസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

ഈ നിര്‍ദേശവുമായി ദേശീയ ബാലാവകാശ കമീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടിയെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്ന് യു.പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു.