kerala

മഹാരാജാസ് കോളേജ് നാളെ തുറക്കും; പൊലീസ് സാന്നിധ്യം തുടരും

By webdesk13

January 23, 2024

കൊച്ചി: സംഘർഷത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് പൂട്ടിയ മഹാരാജാസ് കോളേജ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഷജില ബീവി. കോളേജിലെ സുരക്ഷാ സംവിധാനം വർധിപ്പിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട് അഞ്ച് സെക്യൂരിറ്റിമാരെ നിയമിക്കാൻ സർക്കാരിന് കത്ത് നൽകി. വിദ്യാർത്ഥികൾക്ക് സമാധാനപരമായി പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. ആറ് മണിക്ക് ശേഷം കോളേജ് ഗേറ്റ് അടയ്ക്കും.

കോളേജിൽ പൊലീസ് സാന്നിധ്യം കുറച്ചു ദിവസം കൂടി തുടരും. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. സംഘട്ടനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ തുടരും. വിദ്യാർത്ഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കുമെന്നും പ്രിൻസിപ്പലിന്റെ ചാർജ് വഹിക്കുന്ന ഡോ. ഷജീല ബീവി പറഞ്ഞു.