india

മഹാരാഷ്ട്രയിൽ കനത്ത മഴ ; ഉരുൾപൊട്ടലിൽ നൂറോളം പേരെ കാണാതായതായി റിപ്പോർട്ട്

By webdesk15

July 20, 2023

കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ റായിഗഡിൽ ഇന്നലെ അർദ്ധരാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ തകർന്നു. ഇരുപതോളം വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി. നൂറോളം പേരെ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് ദുരന്ത നിവാരണ സേനകളുടെ അടക്കം നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.