crime

മഹിളാ കോൺ​ഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവ‍ർത്തകരുടെ മർദനം

By webdesk13

December 02, 2023

തൃശൂര്‍ ചാവക്കാട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി. കൊച്ചിയില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുത്തവരാണ് പരാതി നല്‍കിയത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

ചാവക്കാട് തകര്‍ന്ന റോഡ് നന്നാക്കാന്‍ സഹായിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു സംഘര്‍ഷം. ഡ്രൈവര്‍ വിഘ്‌നേഷിനു മുഖത്ത് പരുക്കേറ്റു. 4 മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ചാവക്കാട് പൊലീസ് സ്ഥലത്തെത്തിയിരുന്നു.