ഇന്ത്യന്‍ ഇലക്ട്രിക് വാഹനവിപണിയില്‍ കരുത്തുറ്റ നിലപാട് ഉറപ്പിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ സെവന്‍-സീറ്റര്‍ ഇലക്ട്രിക് എസ്യുവിയുമായി രംഗത്തേക്ക് വരുന്നു. എക്സ്.ഇ.വി 9എസ് എന്നാണ് പുതിയ മോഡലിന് നല്‍കപ്പെട്ടിരിക്കുന്ന പേര്. നവംബര്‍ 27 ന് വാഹനം ഔദ്യോഗികമായി വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
മഹീന്ദ്രയുടെ ഈ പുതിയ മോഡല്‍, ഇന്‍ഗ്ലോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ്. ബി.ഇ 6യും എക്സ്.ഇ.വി 9ഇയും കഴിഞ്ഞ് കമ്പനി അവതരിപ്പിക്കുന്നതായതിനാല്‍, ഇലക്ട്രിക് എസ്യുവി സെഗ്മെന്റില്‍ മഹീന്ദ്രക്ക് വന്‍ മുന്നേറ്റം പ്രതീക്ഷിക്കാം. പരീക്ഷണയോട്ടം നടക്കുന്ന മഹീന്ദ്ര എസ്യുവി 700 ഇലക്ട്രിക് പ്രോട്ടോടൈപ്പിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും എക്സ്.ഇ.വി 9എസ് എന്ന് സൂചനകള്‍ പറയുന്നു. നിലവില്‍ കമ്പനി ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ,ഇന്‍ഗ്ലോ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതായുള്ള ഉറപ്പാണ് ലഭിച്ചത്.
മുന്‍പ് പുറത്തിറങ്ങിയ എക്സ്.ഇ.വി 9ഇ മോഡലില്‍ 79 സണവ,59 സണവ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍ ഉണ്ടായിരുന്നതായി അറിയപ്പെടുന്നു. യഥാക്രമം 656 കീലോമീറ്ററും 542 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്തിരുന്നു. പുതിയ എക്സ്.ഇ.വി 9എസില്‍ ഈ ബാറ്ററി പാക്കുകളിലും മോട്ടോറിലും ചെറിയ മാറ്റങ്ങള്‍ വരാനിടയുണ്ട്. ഇതോടെ ടാറ്റ മോട്ടോഴ്സും മാരുതി സുസുക്കിയും ഉള്‍പ്പടെ ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളെ നേരിടാന്‍ മഹീന്ദ്ര സജ്ജമാകുകയാണ്. ഇലക്ട്രിക് വാഹന മേഖലയിലെ പുതിയ പരീക്ഷണമായിട്ടാണ് എക്സ്.ഇ.വി 9എസ് മഹീന്ദ്രയ്ക്കും വിപണിക്കും പ്രതീക്ഷകള്‍ സൃഷ്ടിക്കുന്നത്.