ഇടുക്കി: മകരവിളക്കിനോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി ബാധകമാകുക.
അതേസമയം, മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടാകില്ല എന്നും കലക്ടർ വ്യക്തമാക്കി.
അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പൂരിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.