gulf

മക്കയില്‍ മലയാളി നഴ്‌സ് താമസ സ്ഥലത്ത് മരിച്ച നിലയില്‍

By Test User

June 22, 2021

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : മക്കയില്‍ മലയാളി നഴ്‌സ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദ്ദേശിനി മുഹസ്സിനയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായിഇവര്‍ മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

മൂന്ന് വയസുള്ള ഒരു കുഞ്ഞുണ്ട്. റിയാദില്‍ ജോലിയുള്ള ഭര്‍ത്താവ് സമീര്‍ നാട്ടില്‍ നിന്ന് തിരിച്ചെത്തി റിയാദില്‍ ക്വാറന്റൈനിലായിരുന്നു .വിവരമറിഞ്ഞു സമീര്‍ മക്കയിലേക്ക് പുറപ്പെട്ടു. മരണ കാരണം അറിവായിട്ടില്ല. മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.