ആവശ്യമായ സാധനങ്ങള്‍:
നേന്ത്രപഴം : 4 എണ്ണം തേങ്ങ ചിരണ്ടിയത് : 1 കപ്പ് പഞ്ചസാര : 3 ടേബിള്‍സ്പൂണ്‍ കശുവണ്ടി: 10 എണ്ണം (ചെറുതായി അരിഞ്ഞത്) ഉണക്ക മുന്തിരി: 2 ടേബിള്‍സ്പൂണ്‍ ഏലക്കപ്പൊടി: ഒരു നുള്ള് നെയ്യ് : 1 ടേബിള്‍സ്പൂണ്‍ വറുക്കാന്‍: വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. നേന്ത്ര പഴം വേവിക്കുക (Steam ചെയ്യാം): വേവിച്ച പഴം നന്നായി മാഷ് ചെയ്യുക. അതിലേക്ക് അല്പം പഞ്ചസാരയും ഏലക്കപ്പൊടിയും ചേര്‍ത്ത് മൃദുവായ മാവ് പോലെ ആക്കുക.
2. Filling തയ്യാറാക്കല്‍ : പാനില്‍ നെയ്യ് ചൂടാക്കുക. കശുവണ്ടി, മുന്തിരി ചേര്‍ത്ത് ഇളക്കുക. തേങ്ങ ചിരണ്ടിയത് ചേര്‍ത്ത് 23 മിനിറ്റ് ഇളക്കുക., പഞ്ചസാരയും ഏലക്കപ്പൊടിയും ചേര്‍ത്ത് Mix ചെയ്ത് മാറ്റിവെക്കുക.
3. ഉന്നക്കായ Shape ചെയ്യല്‍: മാഷ് ചെയ്ത പഴത്തില്‍ നിന്ന് ചെറിയ ഉരുള എടുക്കുക. കൈയില്‍ എണ്ണ പുരട്ടി പഴം പരത്തി എടുക്കുക. നടുവില്‍ ഫില്ലിംങ് വെക്കുക. അടച്ചു നീളമു ള്ള (Oval) Shape ആക്കുക.
4. വറുക്കല്‍: പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഉന്നക്കായ ചെറു തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറം വരുംവരെ വറുക്കുക.