kerala

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം : എംഎസ്എഫ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചു

By webdesk15

July 09, 2023

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചു.മുക്കം റോഡ് ജംക്‌ഷനിലാണ് സംഭവം. നഗരത്തിൽനിന്നു മുക്കം ഭാഗത്തേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു മന്ത്രി.കുന്നമംഗലം നിയോജകമണ്ഡലം എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.