kerala

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; പ്രതികളായ പൊലീസുകാര്‍ക്ക് ജാമ്യം

By nazmiya nazreen

June 17, 2025

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പിടിയിലായ പൊലീസുകാര്‍ക്ക് ജാമ്യം. താമരശേരി കോരങ്ങാട് വച്ച് പിടികൂടിയ ഡ്രൈവര്‍ കെ.ഷൈജിത്ത്, കെ.സനിത്ത് എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.

കേസില്‍ പ്രതികളായ ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സെക്‌സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.