kerala

മലപ്പുറത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകൻ മരിച്ചു

By webdesk15

September 17, 2023

മലപ്പുറം, വളാഞ്ചേരിയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകൻ മരിച്ചു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. വളാഞ്ചേരി മജ്‌ലിസ് കോളേജിൽ ഫിസിക്സ് അധ്യാപകനാണ് ഇന്ന് പുലർച്ചെ വളാഞ്ചേരി-മൂച്ചിക്കൽ ബൈപാസിന് സമീപമാണ് അപകടമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അധ്യപാകനെ വളാഞ്ചേരി പൊലീസ്‌ അശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.