Culture

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

By chandrika

March 09, 2017

ന്യൂഡല്‍ഹി:മലപ്പുറത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്തമാസം 12നാണ് ഉപതെരഞ്ഞെടുപ്പ്. എം.പിയായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും. ചെന്നൈ ആര്‍.കെ നഗറിലും ഇതേ ദിവസം തന്നെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ആര്‍.കെ നഗര്‍.

മാര്‍ച്ച് 24വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 27ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള തിയ്യതി മാര്‍ച്ച് 29ആണ്. ജമ്മുകാശ്മീരിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മലപ്പുറവും ആര്‍.കെ നഗറും കൂടാതെ സിക്കിമിലും കാശ്മീരിലെ ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് ഏപ്രില്‍ 12നാണ്. മറ്റിടങ്ങളില്‍ ഏപ്രില്‍ 9-നാണ് വോട്ടെടുപ്പ്.