News

മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് യുവജന റാലി രജിസ്ട്രേഷന്‍ ആരംഭിച്ചു

By Manya

February 01, 2026

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് മുദ്രാവാക്യത്തിൽ മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന യുവജന റാലി രജിസ്ട്രേഷന്‍ പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ മുസ് ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ നിയോജക മണ്ഡലം ഉപാധ്യക്ഷന്‍ രജിസ്ട്രേഷന്‍ കോഡിനേറ്റര്‍ കൂടിയായ സലാം വളമംഗലത്തെ രജിസ്റ്റര്‍ ചെയ്താണ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഫെബ്രുവരി 1 മുതല്‍ 5 വരെയാണ് രജിസ്ട്രേഷന്‍ കാലാവധി. രജിസ്റ്റര്‍ ചെയ്ത അംഗങ്ങല്‍ക്ക് റാലിയില്‍ കൊടിയും മറ്റു സജീകരണങ്ങളും ലഭ്യമാക്കും. പഞ്ചായത്ത്, മുനിസിപ്പല്‍ യൂണിറ്റ് തലങ്ങളില്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനങ്ങള്‍ നടക്കും.

മുസ് ലിം യൂത്ത് ലീഗ് സ്റ്റേറ്റ് ഉപാധ്യക്ഷന്‍ മുജീബ് കാടേരി, മലപ്പുറം ജില്ലാ പ്രസിഡന്‍റ് ശരീഫ് കുറ്റൂര്‍, ജനറല്‍ സെക്രട്ടറി മുസ്തഫ ലത്തീഫ്, ട്രഷറര്‍ ബാവ വിസപ്പടി, മുസ് ലിം ലീഗ് മുനിസിപ്പല്‍ ട്രഷറര്‍ പിപി മഹ്ബൂബ് സന്നിഹിതരായി. മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്‍റ് എപി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെപി സവാദ് മാസ്റ്റര്‍ ഭാരവാഹികളായ സമീര്‍ കപ്പൂര്‍, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, കുഞ്ഞിമാന്‍ മൈലാടി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെവിഎം മന്‍സൂര്‍, അഫ്സല്‍ പുല്‍പ്പറ്റ, നൗഷാദ് ഒളമതില്‍, സമീര്‍ അറവങ്കര, അനസ് ചിറ്റത്തുപാറ, മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ സമദ് സീമാടന്‍ നേതൃത്വം നല്‍കി.