ആരോഗ്യ മേഖലയിൽ മലപ്പുറത്തിനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. സൂപ്പർ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി തസ്തികയിൽ സംസ്ഥാനത്ത് 202 ഡോകടർമാരെ നിയമിച്ചതിൽ മലപ്പുറം ജില്ലക്ക് കേവലം 4 പേരെ മാത്രമാണ് അനുവദിച്ചത്. കാർഡിയോളജി, യൂറോളജി, ഗൈനക്ക്, അനസ്‌തേഷ്യ വിഭാഗങ്ങളിലായി 54 ൽ ഒന്ന് പോലും മലപ്പുറത്തിനനുവദിച്ചില്ല. നീതിരഹിതമായ ഈ നടപടിക്കെതിരെ വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.