kerala

സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച നാടാണ് മലപ്പുറം: പി.ഉബൈദുള്ള എംഎല്‍എ

By webdesk11

June 26, 2023

സ്വാതന്ത്ര്യ സമരത്തിന് നിര്‍ണായക പങ്കുവഹിച്ച പ്രദേശമാണ് മലപ്പുറമെന്ന് പി ഉബൈദുള്ള എം.എല്‍.എ. ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലയിലെ സ്വാതന്ത്ര്യ സമര സമരസേനാനികളുടെ കുടുംബാഗങ്ങളെ ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും മഹത്തരമായ ഭരണഘടനയുള്ളത് ഇന്ത്യക്കാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണഘടന അനുസരിച്ച് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നേടിത്തന്നത് സ്വാതന്ത്ര്യ സമരസേനാനികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 35 സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാഗങ്ങളെയാണ് ആദരിച്ചത്. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.എം മെഹറലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ അന്‍വര്‍ സാദത്ത്, എസ് സജീദ്, ജില്ലാ ലോ ഓഫീസര്‍ വിന്‍സെന്റ്, ഫ്രീഡം ഫൈറ്റേഴ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ പ്രതിനിധിയും സ്വാതന്ത്ര്യ സമര സേനാനിയുടെ മകനുമായ ശങ്കര നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.