kerala

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു; പാര്‍ശ്വ ഭിത്തി പൊളിഞ്ഞ് വീണു

By webdesk18

May 29, 2025

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപം പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെതിരെ കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ നിര്‍മാണ കമ്പനിയായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പ്രദേശത്ത് നിലവിലെ നിര്‍മാണ രീതിമാറ്റി പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണത്തിലെ അപാകത തുടക്കത്തില്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.