kerala
മലപ്പുറം കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ പൂര്‍ത്തീകരണം: എം.എല്‍.എ ഫണ്ടിന് ഭരണാനുമതി ലഭിച്ചു
.സാങ്കേതിക കാരണങ്ങളാല്‍ വിനിയോഗിക്കാന്‍ സാധിക്കാതിരുന്ന 90 ലക്ഷത്തിന്റെ കെ.എസ്.ആര്.ടി.സി ഫണ്ടുപയോഗിച്ചുള്ള സിവില്‍ – ഇലക്ട്രിക്കല്‍ പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍ എ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി എം.എല്‍.എയുടെ 2022-23 വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കിയതായി പി. ഉബൈദുള്ള എം.എല്‍.എ അറിയിച്ചു.സാങ്കേതിക കാരണങ്ങളാല്‍ വിനിയോഗിക്കാന്‍ സാധിക്കാതിരുന്ന 90 ലക്ഷത്തിന്റെ കെ.എസ്.ആര്.ടി.സി ഫണ്ടുപയോഗിച്ചുള്ള സിവില്‍ – ഇലക്ട്രിക്കല്‍ പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍ എ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം KSRTC ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 2016 ജനുവരിയില്‍ ആരംഭിച്ചെങ്കിലും ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി രൂപ ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോര്‍ ഉള്‍പ്പെടെ നാലു നില കെട്ടിടത്തിന്റെയും ബസ് ബേയുടെയും പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. നാലു നിലകളിലുള്ള പ്രൊജക്ടിന്റെ തുടര്‍ പ്രവൃത്തികള്‍ക്ക് സര്‍ക്കാരോ കെ.എസ്.ആര്.ടി.സി യോ ഫണ്ട് അനുവദിക്കാത്തത് കാരണം പദ്ധതി പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി. പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിക്കാതെ ടെര്‍മിനല്‍ ജോലികള്‍ അനന്തമായി നീണ്ടു പോയ സാഹചര്യത്തിലാണ് പദ്ധതി പൂര്‍ത്തീകരണത്തിന് രണ്ട് കോടി രൂപ എം.എല്‍.എ ഫണ്ട് അനുവദിച്ചത്. യാര്‍ഡിന്റെയും ബാക്കിയുള്ള കെട്ടിട നിര്‍മാണ പ്രവൃത്തികളും ഇതുപയോഗിച്ച് പൂര്‍ത്തീകരിക്കും.
ജില്ലാ ആസ്ഥാനമായ മലപ്പുറം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന KSRTC സബ് ഡിപ്പോയോട് അനുബന്ധിച്ചുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ KSRTC ക്ക് നല്ല വരുമാന മാര്‍ഗമാവും. ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം രണ്ടാം ഘട്ട പണികള്‍ക്ക് ഈ വര്‍ഷത്തെ 20 20ബജറ്റില്‍ അഞ്ച് കോടി രൂപ അടങ്കല്‍ നിശ്ചയിച്ച് ടോക്കണ്‍ തുക വകയിരുത്തിയിട്ടുണ്ട്. ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
kerala
കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നേരത്തെ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.
കനത്ത മഴയും തുടരുന്നതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. എല്ലാ വിദ്യാര്‍ത്ഥികളും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കാസര്‍കോഡ്,കണ്ണൂര്‍,ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആണ്. കോഴിക്കോട്,വയനാട്,എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.
kerala
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
kerala
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
കണ്ണൂര്‍, സെന്‍ട്രല്‍, കേരള, കാലിക്കറ്റ്, കുഫോസ് സര്‍വകലാശാലയിലെ വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന എന്ന വിമര്‍ശനം നിലനില്‍ക്കെ ആര്‍എസ്എസ്സിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍. കണ്ണൂര്‍, സെന്‍ട്രല്‍, കേരള, കാലിക്കറ്റ്, കുഫോസ് സര്‍വകലാശാലയിലെ വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും.
നേരത്തെ ആര്‍എസ്എസ് സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ പേരില്‍ നാളെ മുതല്‍ നാല് ദിവസമാണ് കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമ്മേളനം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലല്ലാത്ത് ഇത്തരം സംഘടന നടത്തുന്ന ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചില വിസിമാര്‍ അറിയിച്ചതായും വിവരമുണ്ട്.
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india3 days ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ അപ്പുറമെന്തോ ഉണ്ട്; കോണ്‍ഗ്രസ്
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
Film2 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
kerala3 days ago
വിഎസിന് വിട; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
-
kerala3 days ago
‘ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ്’: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
kerala3 days ago
സ്വകാര്യബസ് സമരം മാറ്റിവെച്ചു, പരീക്ഷകള്‍ മാറ്റി