kerala

മലപ്പുറത്ത് ഷവര്‍മ കടകളില്‍ മിന്നല്‍പ്പരിശോധന: ആറ് കടകള്‍ പൂട്ടിച്ചു

By webdesk14

November 24, 2023

തിരൂര്‍: തിരൂരിലെ വിവിധ ഭാഗങ്ങളില്‍ ഷവര്‍മ കടകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ മിന്നല്‍പ്പരിശോധന. തിരൂര്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എം.എന്‍. ഷംസിയയുടെ നേതൃത്വത്തില്‍ ബി.പി. അങ്ങാടി, തിരുനാവായ, പട്ടര്‍നടക്കാവ് എന്നിവിടങ്ങളിലായി 25 ഷവര്‍മ കടകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിലും ലൈസന്‍സ് ഇല്ലാതെയും കച്ചവടം നടത്തിയതിന് ആറ് കടകള്‍ പൂട്ടിച്ചു.