crime

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍, ഗാര്‍ഹിക പീഡനമെന്ന് ആരോപണം; അന്വേഷണം

By webdesk14

January 19, 2024

മലപ്പുറം∙ പന്തല്ലൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില മദാരിൽ നിസാറിന്റെ ഭാര്യ തഹ്‌ദില (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ തഹ്‌ദിലയുടെ ബന്ധുക്കൾ രംഗത്തെത്തി.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.  സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍തൃപിതാവ് ശാരീരികമായും മാനസികമായും തഹ്ദിലയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.  സംഭവത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.