മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്രവിജയം സ്വന്തമാക്കി. മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.
ചേറൂരില്‍ യാസ്മിന്‍ അരിമ്പ്ര 33,562 വോട്ടുകളുടെ ടോപ്പ് ലീഡോടെ വിജയിച്ചു. വേങ്ങരയില്‍ പി.കെ. അസ്ലുവിന് 33,064 വോട്ടുകളുടെ ഭൂരിപക്ഷവും ഒതുക്കുങ്ങലില്‍ 31,116 വോട്ടുകളുടെ ഭൂരിപക്ഷവും യു.ഡി.എഫിന് ലഭിച്ചു. പുത്തനത്താണി (27,551), പൂക്കോട്ടൂര്‍ (24,710), നന്നമ്പ്ര (22,869), മക്കരപറമ്പ് (22,706), കരുവാരക്കുണ്ട് (21,599), പൊന്മുണ്ടം (20,504) എന്നീ ഡിവിഷനുകളിലും വന്‍ ഭൂരിപക്ഷങ്ങളാണ് രേഖപ്പെടുത്തിയത്.
താന്നാളൂരില്‍ അഡ്വ. എ.പി. സ്മിജി 6,852 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. അരീക്കോടില്‍ പി.എ. ജബ്ബാര്‍ ഹാജിക്ക് 12,634 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു. മറഞ്ചേരിയില്‍ 93 വോട്ടുകളുടെ നേരിയ ഭൂരിപക്ഷവും ചങ്ങരംകുളത്ത് 925 വോട്ടുകളുടെ ഭൂരിപക്ഷവുമാണ് രേഖപ്പെടുത്തിയത്.
വഴിക്കടവ് (6841), മൂത്തേടം (13434), വണ്ടൂര്‍ (16065), മേലാറ്റൂര്‍ (11190), ഏലംകുളം (4554), അങ്ങാടിപുറം (10717), ആനക്കയം (15150), കുളത്തൂര്‍ (8296), കാടാമ്പുഴ (11392), കുറ്റിപ്പുറം (14979), തവനൂര്‍ (1670), തിരുന്നാവാഴ (9672), മംഗലം (6870), വെളിമുക്ക് (11711), തേഞ്ഞിപലം (19569), പുളിക്കല്‍ (18670), വാഴക്കാട് (12336), ത്രിക്കലംകോട് (8556), എടവണ്ണ (20019), ചുങ്കത്തറ (9090) തുടങ്ങിയ എല്ലാ ഡിവിഷനുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.