മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയ സാധ്യത മുന്‍നിര്‍ത്തിയായിരിക്കും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയെന്ന് മന്ത്രി കെ.ടി ജലീല്‍. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ നിലവില്‍ ന്യൂനപക്ഷ ഭൂരിപക്ഷ പരിഗണനകള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ജയ സാധ്യത മാത്രമാണ് പാര്‍ട്ടി നോക്കുകയെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ 12നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുസ്‌ലിംലീഗ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

05-1470381698-kt-jaleel-06