kerala

ലഹരി ഉപയോഗം ; സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന് പൊലീസ് കമ്മീഷണർ

By webdesk15

May 07, 2023

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയതായും സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ പറഞ്ഞു.എന്തെങ്കിലും വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തും. പക്ഷെ ഇതുവരെ ആരിൽനിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി രേഖപ്പെടുത്തും. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.