Education

‘ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ’ പരീക്ഷാ ചോദ്യത്തിന്റെ ആവേശത്തിൽ കുട്ടികൾ

By webdesk15

March 25, 2023

ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെട്ടുള്ള ചോദ്യം കണ്ട ആവേശത്തിലായിരുന്നു കുട്ടികൾ. അർജന്റീനിയൻ ഫുട്ബോൾ താരം ലയണല്‍ മെസി കേരളത്തിലെ മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ചോദ്യമായി എത്തിയത്.

ഇന്നലെ നടന്ന നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ നാലാമത്തെ ചോദ്യം ‘ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ’ എന്നതായിരുന്നു. ലോകകപ്പുമായി മടങ്ങിയ താരത്തിന്‍റെ ചിത്രം സഹിതമായിരുന്നു ചോദ്യം. മെസ്സിയുടെ ചിത്രവും, ജനനം, ഫുട്ബാൾ കരിയറിലെ പ്രധാന സംഭവങ്ങൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങളും ചോദ്യപ്പേപ്പറിൽ തന്നെ നൽകിയിരുന്നു. ഇത് വികസിപ്പിച്ച് ജീവചരിത്ര കുറിപ്പ് തയാറാക്കാനായിരുന്നു ചോദ്യം.