india

മലയാളി വ്യോമസേനാ പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു

By Test User

February 18, 2022

മലയാളി വ്യോമസോന പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു.കിഴക്കമ്പലം സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോര്‍ജ് കുര്യാക്കോസ് (25) ആണ് മരിച്ചത്.വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റായിരുന്നു.ഗോലഗാട്ട് ജില്ലയില്‍ ദേശീയപാതയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി അയച്ചു.

ഇദ്ദേഹവും ഒരു ഡ്രൈവറും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്.ഡ്രൈവര്‍ ഗുരുതരവസ്ഥയില്‍ ആശുപത്രിയിലാണ്.

എസ്ബിടി മാനേജരായിരുന്ന വെള്ളൂര്‍ പക്കാമറ്റത്തില്‍ പി.പി.കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ്. സഹോദരന്‍: ജിക്കു കുര്യാക്കോസ്.