kerala

ഇസ്രാഈലില്‍ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

By webdesk13

March 05, 2024

ഇസ്രാഈലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇടുക്കി സ്വദേശികളായ ബുഷ് ജോസഫ് ജോര്‍ജ്ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയോടെ ഇസ്രായേലിന്റെ വടക്കന്‍ ഗലീലി മേഖലയിലെ മൊഷവ് എന്ന സ്ഥലത്താണ് മിസൈലാക്രമണം നടന്നത്. ഇസ്രാഈലിലെ കൃഷിഫാമിലെ ജീവനക്കാരായിരുന്നു 3 പേരും. നിബിന്റെ മരണവിവരം തങ്ങളെ അറിയിച്ചതായി കുടുംബം അറിയിച്ചു. നിബിന്റെ മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുഖത്തും ശരീരത്തിലും പരിക്കേറ്റ ജോര്‍ജിനെ പേട്ട ടിക്വയിലെ ബെയ്‌ലിന്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. മെല്‍വിന് നിസ്സാര പരിക്കുകളാണുള്ളത്. വടക്കന്‍ ഇസ്രാഈലി നഗരമായ സഫേദിലെ സീവ് ആശുപത്രിയില്‍ ചികിത്സയിലാണ്.