gulf

അബ്ദുള്‍ റഹീമിന്റെ മോചനം: 30 കോടി പിന്നിട്ട് ധനസമാഹരണം; എല്ലാവർക്കും നന്ദിയറിയിച്ച് മാതാവ്

By webdesk13

April 12, 2024

സഊദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നു. 34 കോടി രൂപയാണ് മോചനത്തിനായി ആവശ്യമായി വരുന്നത്. ഇതിനോടകം ധനസമാഹരണം 30 കോടി കടന്നു. അബ്ദുള്‍ റഹീമിനായി രൂപീകരിച്ച ആപ്പ് വഴിയും നിര്‍ദേശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയുമാണ് ധനസമാഹരണം നടത്തുന്നത്.

30 കോടി പിന്നിട്ടതോടെ ആപ്പ് വഴിയുള്ള ധനസമാഹരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫണ്ട് കളക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഓഡിറ്റിങ്ങിനുവേണ്ടിയുമാണ് ആപ്പിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. 4.30ന് ശേഷം സേവനം പുനഃസ്ഥാപിക്കുന്നതാണെന്ന് ആപ്പുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

സഹായത്തിന് എല്ലാവരോടും നിയമസഹായ സമിതി നന്ദി അറിയിച്ചു. 34 കോടി സമാഹരിച്ച് ധനശേഖരണം നിര്‍ത്തും. ട്വന്റിഫോറിലൂടെ ഇക്കാര്യം അറിയിക്കും.

അബ്ദുറഹീമിനെ സഹായിക്കാന്‍ കൈകോര്‍ക്കാം:

MP ABDUL RAHIM LEGAL ASSISTANCE COMMITTEE A/C NO 074905001625 IFSC CODE ICIC0000749 BRANCH: ICICI MALAPPURAM

റഹീം വധ ശിക്ഷയും കാത്ത് അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്. റഹീമിന് നിയമ സഹായം നല്‍കുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സഊദി രാജാവിന് ദയാ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ദിയാപണമായ 34 കോടി രൂപ കണ്ടെത്താന്‍ സഹായിക്കണമെന്ന് റഹീമിന്റെ കുടുംബം ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.