kerala

മലയാളികള്‍ ഓണാവേശത്തിലേക്ക്; ഇന്ന് അത്തം

By webdesk14

August 20, 2023

പൂവിളിയുമായി ഓണമെത്തി. മലയാളികളെല്ലാം ഓണാവേശത്തിലേക്ക്. ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.

കോവിഡ് ഭീഷണികളില്‍നിന്നു പൂര്‍ണമുക്തമായ ആദ്യ ഓണക്കാലം കൂടിയാണിത്. തൃപ്പൂണിത്തുറയില്‍ അത്തച്ചമയാഘോഷം ഇന്നു രാവിലെ 9നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാജനഗരിക്കു നിറപ്പകിട്ടേകി അത്തം ഘോഷയാത്ര നടന്‍ മമ്മൂട്ടി ഫ്‌ലാഗ് ഓഫ് ചെയ്യും. ഐതിഹ്യത്തില്‍ ഓണത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തില്‍ 10 ദിവസത്തെ തിരുവോണ ഉത്സവത്തിന് ഇന്നു രാത്രി 8നു കൊടികയറും.