Education

സുഡാനില്‍ നിന്ന് എത്തിയ മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി

By webdesk13

April 28, 2023

സുഡാനില്‍ നിന്ന് എത്തിയ മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. സഊദി വഴിയെത്തിയ 25 മലയാളികളാണ് കുടുങ്ങിയത്. യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞുവെച്ചത്.

സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 6ദിവസം സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ പോകണം. ക്വാറന്റൈന്‍ ചെലവ് വഹിക്കാന്‍ കഴിയുന്ന സാഹചര്യമില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇത്തരം ഒരു നിര്‍ദേശവും നോര്‍ക്ക നല്‍കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.