india

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം

By webdesk14

April 02, 2024

തിരുവനന്തപുരം∙ കോട്ടയം സ്വദേശികളായ ദമ്പതികളും ഇവരുടെ സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് മരിച്ചത്.

മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി. പിതാവ് നൽകിയ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തിവരവേയാണ്, കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവരുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്.

ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളിൽ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. മുൻപ് ഇതേ സ്കൂളിൽ ദേവി ജർമൻ പഠിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഇറ്റാന​ഗർ പൊലീസാണ് വട്ടിയൂർക്കാവ് പൊലീസിനെ മൂവരും മരിച്ച നിലയിൽ കണ്ടെന്ന വിവരമറിയിച്ചത്. ഇവർ മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.