News

പനി ബാധിച്ചു ദുബൈയില്‍ മലയാളി മരണപ്പെട്ടു

By Manya

February 01, 2026

ദുബൈ: പനി ബാധയെത്തുടര്‍ന്ന് ദുബൈയില്‍ മലയാളി മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശി ഖാദര്‍ (62) ആണ് മരണപ്പെട്ടത്. രണ്ടുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാറഞ്ചേരി മണ്ണുപറമ്പില്‍ പരേതനായ ഏനുവിന്റെയും ഇയ്യാത്തുകുട്ടിയുടെയും മകനാണ്. മൂന്നാഴ്ച മുമ്പാണ് നാട്ടില്‍നിന്നെത്തിയത്.

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മയ്യിത്ത് നാട്ടില്‍ ഖബറടക്കും. വടക്കേകാട് കല്ലൂര്‍ റംലയാണ് ഭാര്യ. ഇജാസ് (ദുബൈ) ഇര്‍ഫാന, ഇഹ്‌സാന, ഇന്‍ഷിദ് എന്നിവര്‍ മക്കളാണ്.