Video Stories

ഖത്തറില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

By Web Desk

October 25, 2016

ദോഹ: ഖത്തറിലെ ദോഹയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കൊലപാതകമാണെന്നാണ് സംശയം.

ദോഹയിലെ ഒരു വില്ലയില്‍ ഇന്ന് രാവിലെ അക്രത്തിന്റെ മൃതദേഹം കെട്ടിയിട്ട നിലയില്‍ ലഭിക്കുകയായിരുന്നു. ദോഹയിലെ നജ്മയില്‍ സര്‍വീസ് സെന്റര്‍ നടത്തി വരികയായിരുന്ന അക്രമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഭാര്യക്കും നാലു മക്കള്‍ക്കുമൊപ്ം ഖത്തറില്‍ താമസിച്ചു വരികയായിരുന്നു.