GULF

ഹൃദയാഘാതം: കാസര്‍ഗോഡ് സ്വദേശി സഊദിയില്‍ നിര്യാതനായി

By webdesk14

April 04, 2023

ദമ്മാം: ഹൃദയാഘാതത്തെത്തുടന്ന് പ്രവാസി യുവാവ് സൗദിയിലെ അല്‍ ഖോബാറില്‍ നിര്യാതനായി. കാസര്‍ഗോഡ് പള്ളിക്കര സ്വദേശി സൈദമ്മരക്കാത്ത് സര്‍ഫറാസ് മഹ്മൂദ് (37) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പത്ത് വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം അല്‍ഖോബാറില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. 2009 ല്‍ സര്‍ഫറാസിന്റെ പിതാവ് മഹ്മൂദ് ഇവിടെ വാഹനാപകടത്തില്‍ മരണപ്പെട്ടതാണ്. ഇന്ന് രാത്രി പിതാവിന്റെ ഖബറിനരികെ സര്‍ഫറാസിനേയും സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയയിച്ചു.

ശരീഫയാണ് മാതാവ്. ഭാര്യ:ശാഹിസ്ത മക്കള്‍: ഇഹ്‌സാന്‍,ഇനായ ഫാത്തിമ. സഹോദരി: ഹനീന.